Connect with us

Kerala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ഡി വിജയകുമാര്‍ യു ഡി എഫ് സ്ഥാനാര്‍ഥി

Published

|

Last Updated

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എന്റെ സ്ഥാനാര്‍ഥി ഡി വിജയകുമാര്‍. കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് വിജയകുമാറിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് ഹൈക്കമാന്‍ഡ് അംഗീകാരവും നല്‍കി.

ആദ്യമായാണ് വിജയകുമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1991ലെ തിരഞ്ഞെടുപ്പില്‍ വിജയകുമാര്‍ സ്ഥാനാര്‍ഥി ആവേണ്ടതായിരുന്നെങ്കിലും അവസാന നിമിഷം ശോഭനാ ജോര്‍ജ്ജിനെ തിരഞ്ഞെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന വിജയകുമാര്‍ കെ പി സി സി നിര്‍വാഹക സമിതി അംഗവും അയ്യപ്പ സേവാസംഘം ദേശീയ വൈസ് പ്രസിഡന്റുമാണ്.
പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് വിജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അയ്യപ്പ സേവാ സംഘത്തിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ കെ പി സി സി നിര്‍വാഹകസമിതി അംഗമാണ്. ചെങ്ങന്നൂരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിജയകുമാര്‍ ഇതാദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 91 ലെ തിരഞ്ഞെടുപ്പില്‍ അവസാനനിമിഷമാണ് വിജയകുമാറിന് പകരം ശോഭന ജോര്‍ജ് സ്ഥാനാര്‍ഥിയായത്. അന്ന് കപ്പിനും ചുണ്ടിനുമിടയില്‍ നഷ് ടമായ സ്ഥാനാര്‍ഥിത്വമാണ് വിജയകുമാറിനെ തേടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണെന്ന് വിജയകുമാര്‍ പ്രതികരിച്ചു.

Latest