Connect with us

Kerala

ശുഐബ് വധം: സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Published

|

Last Updated

കൊച്ചി: ശുഐബ് കൊലപാതക കേസ് അന്വേഷണം സി ബി ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനെയാണ് സമീപിച്ചത്. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് അന്വേഷണം തൃപ്തികരമാണ്. സര്‍ക്കാറിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ചിന്റെ വിധിയെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു. കേസ് എടുക്കാന്‍ സി ബി ഐ ഡയറക്ടറോട് നിര്‍ദേശിക്കാന്‍ സിംഗിള്‍ ബഞ്ചിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

ശുഐബ് കൊലപാതക കേസില്‍ പോലീസ് ഇനിയൊന്നും ചെയ്യേണ്ടെന്നും ഗൂഢാലോചനയുള്‍പ്പെടെ പുറത്തുവരണമെങ്കല്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി.

Latest