നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്നുവീണു; പതിനേഴ് പേരെ രക്ഷപ്പെടുത്തി

Posted on: March 12, 2018 3:02 pm | Last updated: March 12, 2018 at 7:42 pm

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ബംഗ്ലാദേശില്‍ നിന്നുള്ള യുഎസ്- ബംഗ്ലാ എര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് മുമ്പ് തീപ്പിടിച്ചതിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കരുതുന്നു.

ത്രിഭുവന്‍ വിമാനത്താവളത്തിനടുത്താണ് സംഭവമുണ്ടായത്. 67 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ 17 യാത്രക്കാരെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.