Connect with us

Kerala

ന്യൂനമര്‍ദം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

Published

|

Last Updated

തിരുവനന്തപുരം: തെക്കന്‍ കന്യാകുമാരിക്കും പടിഞ്ഞാറന്‍ ശ്രീലങ്കക്കുമിടയില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദം ശക്തിപ്പെടുന്നതായുള്ള മുന്നറിയിപ്പിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് സെക്രട്ടറിയേറ്റിലാണ് യോഗം. നിലവിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും. ഓഖി സംസ്ഥാനത്ത് വന്‍ ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

തെക്കന്‍ തീരത്ത് ബുധനാഴ്ചവരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും വിലക്കിയിട്ടുണ്ട്.