വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ ഒന്നാം പ്രതി

Posted on: March 12, 2018 11:58 am | Last updated: March 12, 2018 at 7:04 pm

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. ഫാ.ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ , ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമനടപടികളില്‍നിന്നും കര്‍ദിനാളിനെ രക്ഷപ്പെടാന്‍ പോലീസ് സഹായിക്കുകായിരുന്നുവെന്നായിരുന്നു ആക്ഷേപം