Connect with us

National

മദ്യപിച്ച വിദ്യാര്‍ഥിനി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:മദ്യപിച്ച യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ട്രാഫിക് പോസ്റ്റിലിടിച് രണ്ട് യുവാക്കള്‍ മരിക്കുകയും മൂന്ന് യുവതികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 2.45ഓടെ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി മേഖലയിലാണ് സംഭവം. കാറിലുണ്ടായിരുന്ന റിതേഷ് ദഹിയ(20), സിത്ഥാര്‍ഥ്(20) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് യുവതികള്‍ക്കും നിസാര പരുക്കേറ്റതായി പോലീസ് പറഞ്ഞു.

കാറോടിച്ച യുവതിക്ക് ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ദഹിയയുടെ പിതാവിന്റേതാണ് അപകടത്തില്‍പ്പെട്ട കാര്‍. സുഹ്യത്തുക്കളായ ഇവര്‍ നോയിഡയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് ഡല്‍ഹി യൂനിവേഴ്‌സിറ്റിയിലേക്ക് വരവെയാണ് അപകടം. ശ്രീ വെങ്കിടേശ്വര കോളജിലെ വിദ്യാര്‍ഥിയായിരുന്നു ദഹിയ. നോയിഡയിലെ അമിറ്റി യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളാണ് മൂന്ന് യുവതികളും

Latest