ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം

Posted on: March 12, 2018 11:02 am | Last updated: March 12, 2018 at 11:02 am
SHARE

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാളെ രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് മേയറുടെ വക്താവ് എറിക് ഫിലിപ്പ്‌സ് പറഞ്ഞു. റൂസ് വെല്‍റ്റ് ദ്വീപിന് സമീപമുള്ള നദിയിലാണ് യൂറോകോപ്റ്റര്‍ എ എസ് 350 ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഹെലികോപ്റ്ററില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here