സംസ്ഥാനത്ത് ട്രക്കിംഗിന് നിരോധനം

Posted on: March 12, 2018 10:51 am | Last updated: March 12, 2018 at 11:41 am

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങളില്‍ ട്രക്കിംഗ് നടത്തുന്നത് താത്കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. തേനിയിലുണ്ടായ കാട്ടുതീ അപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.

വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍ പെട്ടത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്നതും നടപടിക്ക് കാരണമായി.