Connect with us

Kerala

'ഇന്ത്യയാകെ പടരാനുള്ള അഗ്നികണമാണിത്'; ലോംഗ് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് പിണറായി

Published

|

Last Updated

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന
കര്‍ഷക റാലിയില്‍ നിന്ന്‌

മുംബൈ: കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ (എ ഐ കെ എസ്) നേതൃത്വത്തില്‍ നടത്തുന്ന ലോംഗ് മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് മുന്നേറുകയാണെന്നും ഇന്ത്യയാകെ പടരാനുള്ള അഗ്‌നികണമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുപ്പത്തി അയ്യായിരത്തിലധികം വരുന്ന കര്‍ഷകരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന് പുറമെ എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കുക, വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇരുനൂറ് കിലോമീറ്ററോളം കാല്‍നടയായി റാലി നടത്തുന്നത്.

Latest