Connect with us

International

സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ 42 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമാസ്‌കസ്: ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിലെ വിമതരെ ലക്ഷ്യം വെച്ച് സര്‍ക്കാര്‍ സേന തുടര്‍ച്ചയായി വ്യോമാക്രമണം നടത്തുന്ന കിഴക്കന്‍ ഗൗതയില്‍ 42 പേര്‍ കൊല്ലപ്പെട്ടു. ഗൗതയിലെ പട്ടണങ്ങളില്‍ സിറിയന്‍ പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തുന്നത് തുടരുകയാണെന്ന് ദൗമയിലെ ആക്ടിവിസ്റ്റ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അതേ സമയം മുദേരിയ പട്ടണം ഇന്നലെ സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ഗൗതയിലെ മറ്റ് യൂനിറ്റുകളുമായി ബന്ധപ്പെടാന്‍ കഴിയുന്ന പട്ടണമാണ് മുദേരിയ.

മിസ്രബ പട്ടണം പിടിച്ചെടുത്തതിന് പിറകെ സര്‍ക്കാര്‍ സേന ഇപ്പോള്‍ ദൗമ വളഞ്ഞിരിക്കുകയാണ്. നാല് ലക്ഷത്തോളം സാധാരണക്കാര്‍ കിഴക്കന്‍ ഗൗതയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് യു എന്‍ കണക്ക്. ദൗമയില്‍ നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 16 പേരും ജോബറില്‍ എട്ട് പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest