കശ്മീരില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

Posted on: March 12, 2018 9:19 am | Last updated: March 12, 2018 at 10:52 am

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ശ്രീനഗര്‍ സ്വദേശി ഈസ ഫസ്‌ലി, കൊകേര്‍നാഗ് സ്വദേശി സയിദ് ഒവൈസ് എന്നിവരെയാണ് വധിച്ചത്.

മൂന്നാമത്തെയാളുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. തീവ്രവാദികളുടെ പക്കല്‍ നിന്ന് എകെ 47, പിസറ്റള്‍, ഗ്രനേഡുകള്‍ എന്നിവയും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

നേരത്തെ, സൗറയിലെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരു ഭീകരനെന്ന് സൈന്യം അറിയിച്ചു.