വാട്‌ഫോഡിനെ വീഴ്ത്തി; ആഴ്‌സണല്‍ വിജയവീഥിയില്‍

Posted on: March 12, 2018 12:28 am | Last updated: March 12, 2018 at 12:28 am
SHARE

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ മൂന്ന് പരാജയങ്ങളില്‍ വലഞ്ഞ ആഴ്‌സണല്‍ വാട്‌ഫോഡിനെ പരാജയപ്പെടുത്തിക്കൊണ്ട് തിരിച്ചുവന്നിരിക്കുന്നു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജയം. എട്ടാം മിനുട്ടില്‍ മുസ്താഫിയാണ് ഗോളടിക്ക് തുടക്കമിട്ടത്. ഓബമെയാംഗ് (59), മഹിതരിയാന്‍ (77) എന്നിവരും സ്‌കോര്‍ ചെയ്തു. ഫെബ്രുവരി മൂന്നിന് 5-1ന് എവര്‍ട്ടനെ തോല്‍പ്പിച്ചതാണ് ഇതിന് മുമ്പ് ആഴ്‌സണലിന്റെ ജയം.

ടീമിന്റെ പ്രകടനം മോശമായതോടെ ക്ലബ്ബ് ആരാധകര്‍ കളി കാണാനെത്തുന്നത് കുറഞ്ഞു. ഇന്നലെ 59,131 കാണികളാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്. എന്നാല്‍, നിരവധി സീസണ്‍ ടിക്കറ്റുകാര്‍ മത്സരം ബഹിഷ്‌കരിച്ചിരുന്നു. 30 മത്സരങ്ങളില്‍ 48 പോയിന്റുമായി ആറാം സ്ഥാനത്താണ് ആഴ്‌സണല്‍.

ചെല്‍സി 2-1ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. വില്യന്‍ ലീഡ് ഗോള്‍ നേടിയതിന് പിറകെ കെല്ലിയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിയെ ആദ്യപകുതിയില്‍ 2-0ന് മുന്നിലെത്തിച്ചു. 56 പോയിന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here