ഷെഫിന്റെ ബന്ധുക്കളെ കാണാന്‍ ഹാദിയ കൊല്ലത്തെത്തി

Posted on: March 12, 2018 12:23 am | Last updated: March 12, 2018 at 12:23 am
SHARE

കൊല്ലം: ഹാദിയയുമായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ കൊല്ലത്തെ വീട്ടിലെത്തി ബന്ധുമിത്രാദികളെ കണ്ടു. രാവിലെയാണ് ഷെഫിനൊപ്പം ഹാദിയ കൊല്ലം ചാത്തിനാംകുളം ജുമാമസ്ജിജിന് സമീപത്തുള്ള വീട്ടിലെത്തിയത്.

രാവിലെ തന്നെ ഷെഫിനെയും ഹാദിയയെയും സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയിരുന്നു. ഇരുവരും എത്തുന്നതിന് മുമ്പ് പോലീസ് ശക്തമായ സുരക്ഷാ സംവിധാനമൊരുക്കി. ഉച്ചക്ക് ബന്ധുക്കള്‍ക്കൊപ്പം ആഹാരവും കഴിച്ചാണ് ഇരുവരും കോഴിക്കോട്ടേക്ക് മടങ്ങിയത്.

സേലത്തെ കോളജില്‍ നിന്ന് മൂന്ന് ദിവസത്തെ അവധിയിലാണ് ഹാദിയ ഷെഫിനൊപ്പം കേരളത്തിലേക്ക് വന്നത്. ഷെഫിന്റെയും ഹാദിയയുടേയും വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ദിവസങ്ങള്‍ക്ക് മുമ്പാണ്് സുപ്രീം കോടതി റദ്ദാക്കിയത്.