Connect with us

International

വൈറ്റ് ഹൗസിലെ ഗാസ സമ്മേളനം ഫലസ്തീന്‍ ബഹിഷ്‌കരിക്കും

Published

|

Last Updated

ജറൂസലം: അടുത്ത ആഴ്ച വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന ഗാസ സമ്മേളനം ഫലസ്തീന്‍ ബഹിഷ്‌കരിക്കും. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് വൈറ്റ് ഹൗസില്‍ ഗാസ സമ്മേളനം വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ് മൂദ് അബ്ബാസ് വ്യക്തമാക്കി.

ഫല്‌സതീനിനും അമേരിക്കന്‍ ഭരണകൂടത്തിനും ഇടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളുടെ അടിസ്ഥാനത്തിലാണ് ഫലസ്തീന്‍ സമ്മേളനം ബഹിഷ്‌കരിക്കുന്നത്. ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലമിനെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടെ അടുത്തിടെ അംഗീകരിച്ചിരുന്നു.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജാസണ്‍ ഗ്രീന്‍ബാല്‍റ്റാണ് ചര്‍ച്ച നയിക്കുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജാസണ്‍, മഹ്മൂദ് അബ്ബാസിനെ സമീപിച്ചെങ്കിലും, ഇസ്‌റാഈലിന്റെ നടപടികളാണ് യഥാര്‍ഥ പ്രശ്‌നമെന്ന് അമേരിക്കക്ക് അറിയാമെന്നും അതിനാല്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയില്‍ അമേരിക്ക മധ്യസ്ഥം വഹിച്ചുള്ള ചര്‍ച്ചകള്‍ക്ക് പകരം ലോകസമൂഹം പശ്ചിമേഷ്യന്‍ സമാധാന സമ്മേളനം നടത്താന്‍ മുന്നോട്ടുവരണമെന്ന് മഹ്മൂദ് അബ്ബാസ് യു എന്‍ സുരക്ഷാ കൗണ്‍സിലിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

Latest