പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് ഏഷ്യക്കാര്‍ക്ക് പരുക്ക്

Posted on: March 11, 2018 10:55 pm | Last updated: March 11, 2018 at 10:55 pm
SHARE

അജ്മാന്‍: പാചകവാതക ബോട്ട്‌ലിംഗ് പ്ലാന്റില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് ഏഷ്യന്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അജ്മാന്‍ അല്‍ ജര്‍ഫ് വ്യവസായ മേഖലയിലെ പ്ലാന്റിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാളെ ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 3.20ഓടെയാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ഡ്യൂട്ടി ഓഫീസര്‍ ക്യാപ്റ്റന്‍ അലി ഹസ്സന്‍ അല്‍ മര്‍സൂഖി പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സ് സംഘവുമായി അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. പരുക്കേറ്റ നാലു പേര്‍ക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ ശുശ്രൂഷ നല്‍കി.
പാചക വാതക സിലിന്‍ഡറിന്റെ മുകള്‍ഭാഗത്ത് സ്റ്റിക്കര്‍ പതിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോസ്ഥന്‍ പറഞ്ഞു. പൊട്ടിത്തെറിയിലുണ്ടായ തീ മറ്റു ഏഴ് സിലിന്‍ഡറുകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here