Connect with us

Kerala

മോഹിപ്പിച്ചു കൈവിട്ടു; തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കില്ല; പകരം വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള സാധ്യത മങ്ങി. തുഷാറിന് പകരം ബിജെപി നേതാവ് വി മുരളീധരന് രാജ്യസഭാ സീറ്റ് നല്‍കാനാണ് നീക്കം. ഏത് സംസ്ഥാനത്ത് മത്സരിക്കുമെന്ന് വൈകാതെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളെ പാടെ അവഗണിച്ച് ബിഡിജെഎസിന് പദവികള്‍ നല്‍കുന്നതാണ് ഇവരെ ചൊടിപ്പിച്ചത്.

അതേസമയം, സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ കടുത്ത അവഗണന നേരിടുന്ന സാഹചര്യത്തില്‍ എന്‍ഡിഎ വിടുമെന്ന് ബിഡിജെഎസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് ബിഡിജെഎസ് അറിയിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്നതടക്കമുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ലഭിക്കാതായതോടെയാണ് ബിഡിജെഎസിന് അതൃപ്തിയുണ്ടാക്കിയത്.