Connect with us

Kannur

എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങവേയാണ് ഞാറ്റുവയല്‍ സ്വദേശിയായ കിരണിന് നേരെ ആക്രമണമുണ്ടായത്. കാലിനും നെഞ്ചിലും കുത്തേറ്റ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.