ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി സുധാകരന്‍

Posted on: March 11, 2018 7:01 pm | Last updated: March 11, 2018 at 7:59 pm
SHARE

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. തങ്ങള്‍ക്ക് ആരെയും ഓടിച്ച് ശീലമില്ലെന്നും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ശ്രീധരനെ വെച്ച് ആരും രാഷ്ട്രീയം കളിക്കരുത്. അയാളെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. ഓടാന്‍ പറഞ്ഞിട്ടുമില്ല. മെട്രോ പണിയുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെന്ന് അസംബ്ലിയില്‍ മലയാളത്തില്‍ പറഞ്ഞതാണ്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടാതെ വന്നാല്‍ ഈ പറയുന്നവരാരും കൂടെക്കാണില്ല. അനുമതി ലഭിച്ചാല്‍ ശ്രീധരനുമായി ചര്‍ച്ച ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) പിന്മാറിയിരുന്നു. സര്‍ക്കാറിന്റെ അലംഭാവമാണ് പിന്മാറ്റത്തിന് കാരണമെന്ന് ഇ ശ്രീധരന്‍ തുറന്നടിക്കുയും ചെയ്തു. സര്‍ക്കാര്‍ മെട്രോയല്ല, ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷവും ആരോപിച്ചു. ശ്രീധരനെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സുധാകരന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here