ലൈറ്റ് മെട്രൊ: സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പ്-കാനം

Posted on: March 11, 2018 3:37 pm | Last updated: March 11, 2018 at 3:37 pm
SHARE

കോഴിക്കോട്: ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പെന്ന് കാനം രാജേന്ദ്രന്‍ . സി പി ഐയൊ മുന്നണിയൊ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു. കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് സി പി ഐ തീരുമാനമെടുത്തിട്ടില്ല. അഭിപ്രായം പിന്നീട് ഇടത് മുന്നണിയെ അറിയിക്കും.

ലൈറ്റ് മെട്രോ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന മന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായത്തോടും യോജിക്കുന്നു. ആതിരപ്പിള്ളി പദ്ധതിക്ക് ഇതുവരെ ചിലവിട്ട പണമെത്രയെന്ന് പരിശോധിക്കണം. പ്രക്യതിയെ നശിപ്പിക്കുന്ന വൈദ്യുത പദ്ധതികളെ സി പി ഐ എതിര്‍ക്കുമെന്നും കാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here