ലൈറ്റ് മെട്രൊ: സര്‍ക്കാറിനെ കുരുക്കിലാക്കാന്‍ നോക്കണ്ട-മന്ത്രി ജി സുധാകരന്‍

Posted on: March 11, 2018 12:42 pm | Last updated: March 11, 2018 at 12:42 pm

ആലപ്പുഴ:ലൈറ്റ് മെട്രൊ വിഷയത്തില്‍ സര്‍ക്കാറിനെ കുരുക്കിലാക്കാന്‍ ആരും മെനക്കെടേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പുതിയ മെട്രൊ പോളിസി വരുന്നതിന് മുമ്പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതാണ്. എന്നിട്ടും ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് ശരിയല്ലന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തില്‍ നേരത്തെ മന്ത്രി ജി സുധാകരന്‍ ഇ ശ്രീധരനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയക്കണമെന്ന് ആവശ്യപ്പെടാന്‍ ശ്രീധരന് എന്ത് അധികാരമാണുള്ളതെന്നും നയപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതെന്തിനെന്നും മന്ത്രി ചോദിച്ചിരുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍നിന്നും ഡി എം ആര്‍ സിയുടെ മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍ പിന്‍മാറിയിരുന്നു.