Connect with us

National

യു പി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പുകള്‍ പുരോഗമിക്കുന്നു

Published

|

Last Updated

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലേയും ബീഹാറിലേയും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബീഹാറിലെ അരാരിയ ലോക്‌സഭ മണ്ഡലത്തിലും ഭാബുവ, ജെഹനാബാദ് നിയമസഭാ മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫുല്‍പുര്‍ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിയും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കേശവപ്രസാദ് മൗര്യ എന്നിവര്‍ എം പി സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് ഗോരഖ്പുരിലും ഫുല്‍പുരിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി ജെ പിക്ക് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന് തന്റെ തട്ടകമായ ഗോരഖ്പുരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു.

 

Latest