ഇടതുപക്ഷത്തിന് പുതിയ ദിശാബോധം വേണം: പ്രകാശ് കാരാട്ട്

Posted on: March 11, 2018 11:12 am | Last updated: March 11, 2018 at 7:02 pm
SHARE

തിരുവനന്തപുരം:ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം വേണമെന്ന് പ്രകാശ് കാരാട്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍ ത്രിപുര നല്‍കുന്ന പാഠം ഇതാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ രാഷ്ട്രീയ അടവുനയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഇടത് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ത്രിപുരയില്‍ തിരിച്ചടിയായത്. ഒപ്പം ബി ജെ പിയുടെ പണാധിപത്യവും.

എന്നാല്‍ ത്രിപുരയിലെ പ്രതിസന്ധി നേരിടാനും മറികടക്കാനും സി പി എമ്മിനാകും. ഇവിടെ 45 ശതമാനം വോട്ട് നേടാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ ത്രിപുരയില്‍ തിരിച്ചുവരാനും പ്രതിസന്ധി പരിഹരിക്കുവാനുമുള്ള ആര്‍ജവം സി പി എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് ഒരു വര്‍ഷം കൊണ്ട് ത്രിപുരയില്‍ സി പി എമ്മിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ ബൂത്ത് തല അംഗങ്ങള്‍വരെ ബി ജെ പിയിലേക്ക് മാറിയതാണ് തിരിച്ചടിയായതെന്നും കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കണമെന്ന യെച്ചൂരിയുടെ നിലപാട് കാരാട്ട് തള്ളിക്കളഞ്ഞിരുന്നു.