കണ്ണൂരില്‍ എസ് എഫ് ഐ നേതാവിന് കുത്തേറ്റു

Posted on: March 11, 2018 10:46 am | Last updated: March 11, 2018 at 7:24 pm

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ് എഫ് ഐ നേതാവിന് കുത്തേറ്റു. ത്യച്ഛംബരം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങവെയാണ് എന്‍ വി കിരണിന് കാലിനും നെഞ്ചിലുമായി കുത്തേറ്റത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആര്‍ എസ് എസ് കാര്യാലയത്തിന് സമീപം വെച്ച് കിരണിനും ഒപ്പമുള്ളവര്‍ക്കും നേരെ ആക്രമണമുണ്ടായത്. 15 പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു.