ആന്ധ്രയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

Posted on: March 11, 2018 10:09 am | Last updated: March 11, 2018 at 5:41 pm

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളാണ് മരിച്ച നാല് പേരും.

തിരുപ്പതിയിലേക്ക്‌ തീര്‍ഥാടനത്തിന് പോകവെയാണ് ഇവര്‍ സഞ്ചരിച്ച കാറ് ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു.