ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ കലാപം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Posted on: March 10, 2018 3:52 pm | Last updated: March 10, 2018 at 3:54 pm
SHARE

കൊളംബൊ: മധ്യ ശ്രീലങ്കയില്‍ ആളിപ്പടര്‍ന്ന മുസ്‌ലിം വിരുദ്ധ കലാപം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തും. മൂന്നംഗ ജഡ്ജിമാരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുകയെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രസ്താവനയില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ നാല് ദിവസം നീണ്ട് നിന്ന കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള 200 ഓളം വ്യപാര സ്ഥാപനങ്ങളും വീടുകളും കലാപകാരികള്‍ തകര്‍ത്തിരുന്നു. 11ഓളം പള്ളികള്‍ പൂര്‍ണമായൊ ഭാഗികമായൊ നശിപ്പിക്കപ്പെട്ടു.

വന്‍ സൈനിക വ്യൂഹത്തെ വിന്യസിച്ചതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here