ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടൂത്തിയ ഭൂചലനത്തില്‍ ആളപായങ്ങളൊ മറ്റ് നാശനഷ്ടങ്ങളൊ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂചലനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി നഗരങ്ങളിലെ ജനങ്ങള്‍ ഭയചകിതരായി വീടിന് പുറത്തിറങ്ങി. അതേ സമയം തീവ്രത കുറഞ്ഞ ഭൂചലനമാണ് സംസ്ഥാനത്തുണ്ടായതെന്ന് അധിക്യതര്‍ വ്യക്തമാക്കി.