അഡ്വാനി കൈകൂപ്പി വണങ്ങി; മൈന്‍ഡ് ചെയ്യാതെ മോദി- വീഡിയോ കാണാം

Posted on: March 10, 2018 1:27 pm | Last updated: March 11, 2018 at 12:32 pm

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും തന്റെ രാഷ്ട്രീയ ഗുരുവുമായ എല്‍കെ അഡ്വാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദിയില്‍ അവഗണിച്ചതായി ആരോപണം. ത്രിപുരയില്‍ ബിജെപി നേതൃത്വത്തിലുള്ള ബിപ്ലബ് കുമാര്‍ ദേവ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം.

ചടങ്ങില്‍ തന്നെ കൈകൂപ്പി വണങ്ങിയ അഡ്വാനിയെ മോദി ഒന്നു നോക്കുക പോലും ചെയ്യാതെ പോകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. രാഷ്ടീയ ഗുരുവിന് ശിഷ്യന്റെ ഗുരുദക്ഷിണ എന്ന പേരിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

വേദിയിലേക്ക് വരുന്ന മോദി ബിജെപിയുടെ മറ്റ് നേതാക്കളായ അമിത് ഷാ, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ് സിംഗ് തുടങ്ങിയവരുടേയെല്ലാം അഭിവാദ്യം സ്വീകരിക്കുന്നുമുണ്ട്. അഡ്വാനിക്ക് സമീപം നിന്ന ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിനോടും അല്‍പ നേരം സൗഹൃദ സംഭാഷണം നടത്തിയാണ് മോദി വേദിയിലേക്ക് പോകുന്നത്.