ലൈറ്റ് മെട്രൊ: പരിശോധനകള്‍ നടത്താതെ എടുത്തു ചാടാനാകില്ല-മന്ത്രി തോമസ് ഐസക്

Posted on: March 10, 2018 12:41 pm | Last updated: March 10, 2018 at 2:15 pm

ന്യൂഡല്‍ഹി: ലൈറ്റ് മെട്രൊ അടക്കമുള്ള വന്‍കിട പദ്ധതികള്‍ വരുംവരായ്മകള്‍ കണക്കിലെടുക്കാതെ ഏറ്റെടുക്കാനാകില്ലെന്ന് മന്ത്രി തോമസ് ഐസക്. വന്‍കിട പദ്ധതികള്‍ സര്‍ക്കാരിന് വലിയ ബാധ്യതകള്‍ വരുത്തിവെക്കുന്നതാണെന്നും അതിനാല്‍ കൂടുതല്‍ ആലോചനകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വന്‍കിട പദ്ധതികളും ഏറ്റെടുത്ത് സാമ്പത്തിക നഷ്ടം വര്‍ഷാവര്‍ഷം നികത്തുക എന്നത് സര്‍ക്കാറിന് വലിയ ബാധ്യതയാകും .അതുകൊണ്ട് കൂടുതല്‍ പഠനം നടത്തിയ ശേഷമെ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകു. ആര്‍ക്കാണ് പദ്ധതികള്‍ സാങ്കേതികമായി നന്നായി ചെയ്യാന്‍ കഴിയുക എന്നതും വരുംവരായ്മകളും സൂക്ഷ്മായി പരിശോധിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

പല പദ്ധതികളും വേണ്ടത്ര പരിശോധന കൂടാതെയാണ് നടപ്പിലാക്കിയതെന്ന് കോടതിയടക്കം നിരീക്ഷിച്ചതാണ്. െൈലറ്റ് മെട്രൊ പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ അടക്കം പരിശോധനകള്‍ നടക്കുന്നതെയുള്ളു. പരിശോധനാ ഫലം അനുകൂലമായിരിക്കും എന്ന പ്രതീക്ഷയില്‍ എടുത്തുചാടാന്‍ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.