ത്രിപുരയില്‍ ബിപ്ലബ് കുമാര്‍ ദേവ് ചുമതലയേറ്റു

Posted on: March 10, 2018 12:30 pm | Last updated: March 10, 2018 at 12:46 pm

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിയിലെ ബിപ്ലബ് കുമാര്‍ ദേവ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഇന്നലെയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി.

25 വര്‍ഷത്ത സിപിഎം ഭരണത്തിന് അവസാനംകുറിച്ചാണ് ത്രിപുരയില്‍ ബിജെപി ഐപിഎഫ്ടി സഖ്യം അധികാരത്തിലേറിയത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐന്‍പിഎഫ്ടിയുടെ നാല് പ്രതിനിധികളും മന്ത്രിസഭയില്‍ അംഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

60 അംഗ നിയമസഭയില്‍ ബിജെപിക്ക് 35 സീറ്റും ഐപിഎഫ്ടിക്ക് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.