Connect with us

Kerala

കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം

Published

|

Last Updated

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സ്‌കിതിഷ് മണ്ഡല്‍ (25), ജയന്ത് റായ് (25) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

കൊയിലാണ്ടിയില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest