Connect with us

Kerala

മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുകയുള്ളൂ: എ കെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാല്‍ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നും അതിനാല്‍ പെന്‍ഷന്‍ പ്രായം അറുപതായി കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൊണ്ടുമാത്രമേ കെ എസ് ആര്‍ ടി സിയിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകൂ. അല്ലാതെ സര്‍ക്കാറിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പെന്‍ഷന്‍ നല്‍കാന്‍ എല്ലാക്കാലവും സഹകരണ ബേങ്കുകളെ ആശ്രയിക്കാനാകില്ല. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വേണമെന്നും മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞു.