Connect with us

Kerala

കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ല: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയിലേക്ക് ആളെ കൂട്ടുന്ന പരിപാടി സിപിഎം ഏറ്റെടുക്കേണ്ടെന്നും ചെങ്ങന്നൂരില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബിജെപിയിലേക്ക് പോകുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രസ്താവന.