Connect with us

Sports

അസ്‌ലന്‍ ഷാ ഹോക്കി : അയര്‍ലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പില്‍ നിന്ന് മെഡലില്ലാതെ ഇന്ത്യ പുറത്ത്.
അയര്‍ലന്‍ഡിനോട് 3-2ന് തോറ്റതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. അയര്‍ലന്‍ഡിനെതിരെ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ വിദൂരമെങ്കിലും ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കാകുമായിരുന്നു.
എന്നാല്‍, രണ്ട് തവണ പിറകില്‍ നിന്ന അയര്‍ലന്‍ഡ് മത്സരം ജയിച്ചു കയറി. രമണ്‍ദീപ് സിംഗ് (10), അമിത് രോഹിദാസ് (26) ഇന്ത്യക്കായി സ്‌കോര്‍ ചെയ്തു.
ഷാന്‍ ഡോനോഹു (24), സീന്‍ മുറെ (36), ലീ കോള്‍ (42) ഐറിഷ് ടീമിനായി ഗോള്‍ നേടി.