Connect with us

Gulf

ഷാര്‍ജ പുസ്തകമേള എഴുത്തുകാര്‍ക്ക് ആദരം

Published

|

Last Updated

ഷാര്‍ജ: 36-ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പുസ്തകള്‍ പ്രസിദ്ധീകരിച്ച 35 എഴുത്തുകാരെ ഷാര്‍ജ സാംസ്‌കാരിക വകുപ്പ് ആദരിച്ചു. ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് സെക്രട്ടറിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ തെക്കന്മാറും ചടങ്ങില്‍ ആദരമേറ്റുവാങ്ങി.
ഷാര്‍ജ സാംസ്‌കാരിക വകുപ്പിന്റെ അല്‍ ലൈല ഡിസ്ട്രിക് കാര്യാലയത്തില്‍ നടന്ന ചടങ്ങിലാണ് വിവിധ ഭാഷകളിലെ 35 എഴുത്തുകാരെയും ഗവേഷകരെയും ആദരിച്ചത്. കഴിഞ്ഞ നവംബറില്‍ അരങ്ങേറിയ 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാര്‍ക്കാണ് ഷാര്‍ജ സാംസ്‌കാരിക വകുപ്പ് ആദരം നല്‍കിയത്. ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് സെക്രട്ടറിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ തെക്കന്മാറും ചടങ്ങില്‍ ആദരമേറ്റുവാങ്ങി. ചടങ്ങില്‍ ആദരിക്കപ്പെട്ട ഏക ഇന്ത്യന്‍ എഴുത്തുകാരനാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ബാലചന്ദ്രന്‍. ഷാര്‍ജാ സാംസ്‌കാരിക വകുപ്പ് മേധാവി അബ്ദുല്ല മുഹമ്മദ് അല്‍ ഒവൈസ് പ്രശസ്തി പത്രം സമ്മാനിച്ചു. സാംസ്‌കാരിക വകുപ്പിന്റെ ആദരവില്‍ ഏറെ സന്തോഷമുണ്ടെന്ന് 45 വര്‍ഷമായി ഷാര്‍ജയില്‍ സേവനമനുഷ്ഠിക്കുന്ന ബാലചന്ദ്രന്‍ തെക്കന്മാര്‍ പറഞ്ഞു. തിയേറ്റര്‍ ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ അഹ്മദ് ബൊര്‍ഹിമ കള്‍ചറല്‍ അഫേര്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖസീര്‍ എന്നിവരെക്കൂടാതെ വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഷാര്‍ജാ ഭരണാധികാരി ശൈഖ് സുല്‍ത്താനെക്കുറിച്ചുളള കവിത ബാലചന്ദ്രന്‍ തെക്കന്മാര്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ബാലചന്ദ്രന്റെ “സ്ട്രൈറ്റ് ഫ്രം ലൈഫ്” എന്ന ഇംഗ്ലീഷ് കൃതിയാണ് കഴിഞ്ഞ ഷാര്‍ജാ പുസ്തകമേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. നിരവധി ഇംഗ്ലീഷ് കൃതികളും കവിതാ സമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Latest