കാര്‍ത്തി ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി നീട്ടി

Posted on: March 9, 2018 8:27 pm | Last updated: March 9, 2018 at 9:38 pm

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി മൂന്ന് ദിവസം കൂടി നീട്ടി. പട്യാല ഹൗസ് കോടതിയാണ് മാര്‍ച്ച് 12വരെ കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി നല്‍കിയത്.

ആറ് ദിവസം നീട്ടണമെന്നായിരുന്നു സി ബി ഐ ആവശ്യപ്പെട്ടിരുന്നത്. കാര്‍ത്തിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആവശ്യത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കസ്റ്റഡി മൂന്ന് ദിവസമാക്കിയത്.