Connect with us

National

ഗൗരിലങ്കേഷ് വധം: മാസങ്ങള്‍ക്ക് ശേഷം ആദ്യ അറസ്റ്റ്

Published

|

Last Updated

ബെഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ഒരാള്‍ അറസ്റ്റില്‍. ഹിന്ദു യുവസേനാ നേതാവ് കെ.ടി. നവീന്‍ കുമാറിനെയാണ് കേസില്‍ പ്രതി ചേര്‍ത്ത് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. വെടിയുണ്ട കൈവശം വെച്ച കേസില്‍ നേരത്തേ പോലീസ് കസ്റ്റഡിയിലായിരുന്നു ഇയാള്‍.

മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് സൂചന. അതേസമയം അഞ്ചു ദിവസത്തേക്കാണ് ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ അറസ്റ്റാണ് നവീന്‍ കുമാറിന്റേത്. വെടിയുണ്ട കൈവശം വച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് നവീന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കര്‍ണാടക മധൂര്‍ സ്വദേശിയായ ഇയാള്‍ “ഹിന്ദു യുവസേന” എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. പ്രതിക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് സൂചന. മജെസ്റ്റിക് ബസ് ടെര്‍മിനസിനു സമീപത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.