Connect with us

National

ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു

Published

|

Last Updated

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത റോയ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരും മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരും ചടങ്ങില്‍ പങ്കെടുത്തു.

25 വര്‍ഷത്തെ സിപിഎം ഭരണത്തിന് അവസാനംകുറിച്ചാണ് ത്രിപുരയില്‍ ബിജെപി- ഐപിഎഫ്ടി സഖ്യം അധികാരത്തിലേറിയത്. ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐന്‍പിഎഫ്ടിയുടെ നാല് പ്രതിനിധികളും മന്ത്രിസഭയില്‍ അംഗമാകും. 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 35 സീറ്റും ഐപിഎഫ്ടിക്ക് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.