സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി

Posted on: March 9, 2018 2:53 pm | Last updated: March 9, 2018 at 3:43 pm

കൊല്ലം: എഐവൈഎഫിന്റെ കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി വ്യവസായി സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി. സുഗതന്‍ ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് തന്നെ വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനാണ് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയത്.

]വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയതില്‍ മനംനൊന്താണ് പ്രവാസിയായ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കുഴിയില്‍ വീട്ടില്‍ സുഗതന്‍ ജീവനൊടുക്കിയത്.

വര്‍ക്‌ഷോപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ സുഗതന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സുഗതന്റെ കുടുംബം പഞ്ചായത്തിന്റെ സമീപിക്കുകയായിരുന്നു.