Connect with us

National

മോദി അധികാരത്തില്‍ വരും മുമ്പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോ?; ബിജെപിക്ക് മറുപടിയുമായി സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുരോഗതിക്കായി കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിരന്തരമായുള്ള പ്രസ്തവനക്ക് കണക്കറ്റ് മറുപടി നല്‍കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 2014 മെയ് 16ന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ഇന്ത്യ തമോഗര്‍ത്തമായിരുന്നോയെന്ന് സോണിയ ചോദിച്ചു.

മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ല എന്ന ബിജെപിയുടെ വാദം ജനങ്ങളുടെ ബുദ്ധിയെ പരിഹസിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു സോണിയയുടെ വാക്കുകള്‍. നേട്ടങ്ങളെക്കുറിച്ച് പറയാനല്ല, മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ശക്തി എന്തായിരുന്നുവെന്ന് ഓര്‍മിപ്പിക്കാനാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ 2014 മേയ് 16 നുശേഷം നമ്മുടെ ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഭയത്തിന്റെയും ഭീഷണിയുടേയും നിഴലിലാണ് ഇന്ത്യയെന്നും, സമൂഹം ഭിന്നിക്കപ്പെട്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2018 ല്‍ സംസാരിക്കുകയായിരുന്നു സോണിയ.

Latest