മുഹമ്മദ് ഷമിക്കെതിരെ പോലീസ് കേസെടുത്തു

Posted on: March 9, 2018 1:38 pm | Last updated: March 9, 2018 at 2:54 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്തു.
പീഡനം ആരോപിച്ച് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഷമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഷമിയുടെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു അവരുടെ ആരോപണം. ഇതെല്ലാം ഷമി നിഷേധിച്ചിരുന്നു.