സോളാര്‍ കമ്മീഷന്‍ നിയമനം: കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍

Posted on: March 9, 2018 12:31 pm | Last updated: March 9, 2018 at 1:20 pm

കൊച്ചി: സോളാര്‍ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയിരുന്നത്.
പൊതു താത്പര്യ വിഷയത്തില്‍ മാത്രമേ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ പാടുള്ളൂ. എന്നാല്‍ പൊതുതാത്പര്യമെന്ന നിലയില്‍ തന്റെ കാബിനറ്റ് ഈ വിഷയം പരിഗണിച്ചിട്ടില്ലെന്നും ആ രീതിയില്‍ മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാദം.