മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; മൂന്ന് പേര്‍ മരിച്ചു

Posted on: March 9, 2018 10:05 am | Last updated: March 9, 2018 at 11:05 am


മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മരണ സംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബൊയിസാര്‍ താരാപൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ എംഐഡിസി കെമിക്കല്‍ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപടര്‍ന്നു പിടിക്കുകയായിരുന്നു.

നിരവധി യൂനിറ്റുകളും പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേമാക്കിയത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. തീപ്പിടിത്തം ആറ് ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.