Connect with us

Sports

സൂപ്പര്‍ കപ്പ് യോഗ്യത: ഗോകുലം എഫ് സി നോര്‍ത്ത് ഈസ്റ്റിനെ നേരിടും

Published

|

Last Updated

ന്യൂഡല്‍ഹി: സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് പ്രവേശനം കിട്ടാതെ പോയ ടീമുകള്‍ക്കുള്ള യോഗ്യതാ മത്സരങ്ങള്‍ ഈമാസം 15, 16 തീയതികളില്‍ ഭൂവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ച് മണിക്ക് നടക്കുന്ന ആദ്യമത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് ചര്‍ച്ചില്‍ബ്രദേഴ്‌സിനെയും എട്ടു മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഗോകുലം എഫ് സിയേയും നേരിടും.

16ന് നടക്കുന്ന ആദ്യമത്സരത്തില്‍ മുംബൈ സിറ്റി ഇന്ത്യന്‍ ആരോസിനേയും രണ്ടാമത്തെ മത്സരത്തില്‍ എ ടി കെ ചെന്നൈ സിറ്റി എഫ് സിയേയും നേരിടും.
ഐ എസ് എല്ലിലേയും ഐ ലീഗിലേയും ആദ്യ ആറ് സ്ഥാനക്കാരും ക്വാളിഫയിംഗ് റൗണ്ടിലെ നാല് വിജയികളും അടക്കം പതിനാറ് ടീമുകളാണ് മാര്‍ച്ച് 31ന് ആരംഭിക്കുന്ന സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക.

ലക്ഷ്യം സൂപ്പര്‍ കപ്പ് : ബിനോ ജോര്‍ജ്
കോഴിക്കോട്: സൂപ്പര്‍ കപ്പാണ് അടുത്ത ലക്ഷ്യമെന്ന് കരള കോച്ച് ബിനോ ജോര്‍ജ്. ഹെന്റിയെ നിലനിര്‍ത്തും. അതേസമയം മാസിഡോണിയന്‍ താരത്തിനെ ഇറക്കും, കൂടുതല്‍ മലയാളി താരങ്ങളെ അടുത്ത സീസണില്‍ ഇറക്കുമെന്നും പരിശീലനത്തിന് വിദേശ കോച്ചിന്റെ സേവനവും പ്രയോജനപ്പെടുത്തുമെന്നും ബിനോ പറഞ്ഞു. ചൂടാണ് കളിയുടെ ഗതിയെ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ടീമിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. ചൂടും ഗോകുലത്തിനോടുള്ള മത്സരവും ടീമിന് വെല്ലുവിളിയായെന്ന് ബഗാന്‍ കോച്ച് പറഞ്ഞു.

 

Latest