Connect with us

Kerala

സുപ്രീം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ

Published

|

Last Updated

ചെന്നൈ: ഷെഫിന്‍ ജഹാനുമായുളള വിവാഹം നിയമപരമാണെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. നാട്ടിലേക്ക് മടങ്ങാന്‍ നോക്കുകയാണെന്നും നാട്ടിലെത്തിയിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും ഹാദിയ പറഞ്ഞു.

ശഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്നും ഭരണഘടനയുടെ 226-ാം വകുപ്പ് പ്രകാരമുള്ള ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും അതില്‍ ഇടപെടാന്‍ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിട്ടത്.