തളിപ്പറമ്പില്‍ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം

Posted on: March 8, 2018 10:18 am | Last updated: March 8, 2018 at 3:32 pm

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തെ ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം. പ്രതിമയുടെ കണ്ണടയും മാലയും നശിപ്പിച്ചു. അജ്ഞാതനായ വ്യക്തിയാണ് ആക്രമണത്തിന് പിന്നില്‍.

താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍ടി ഓഫീസില്‍ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ ആക്രമിക്കുന്നത് കണ്ടത്. ഒരു ദൃക്‌സാക്ഷി അക്രമിയുടെ ഫോട്ടോയെടുത്തിരുന്നു. ഇത് പോലീസിന് കൈമാറി.

കാവി വസ്ത്രമണിഞ്ഞ ആളാളാണ് അക്രമിയെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.