Connect with us

Kerala

ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി ഇന്നലെ പുതിയ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്‍ ഐ എ. ഐ ജി അലോക് മിത്തലാണ് മുദ്രവെച്ച കവറില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പച്ചത്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചു. ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ശഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

കേസില്‍ കക്ഷിചേര്‍ന്ന ഹാദിയ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ പിതാവിനും മാതാവിനുമെതിരെ വിമര്‍ശം ഉന്നയിച്ചിരുന്നു. അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫയും ഷിറിന്‍ ഷഹാനയും കേസിലെ നിര്‍ണായക സാക്ഷികളാണെന്ന് എന്‍ ഐഎ വ്യക്തമാക്കുന്നു.

എന്നാല്‍, ഈ രണ്ട് പേരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അലോക് മിത്തല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇരുവര്‍ക്കും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എന്‍ ഐ എ സുപ്രീം കോടതിയെ അറിയിച്ചു.