Connect with us

Kerala

സിബിഐയെ കാട്ടി വിരട്ടാന്‍ നോക്കണ്ട: പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കട്ടേയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒന്നും മറയ്ക്കാനില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കേസുമായി ബന്ധപ്പെട്ട് പിടികൂടിയത് ഡമ്മി പ്രതികളെയാണെന്ന് കോണ്‍ഗ്രസ് ആദ്യം പറഞ്ഞു.

പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇത് മാറ്റിപ്പറഞ്ഞു. പാര്‍ട്ടി നടത്തുന്ന അന്വേഷണം പാര്‍ട്ടിയുടെ ഭരണഘടനപ്രകാരമാണ്. പോലീസ് അന്വേഷണം ശരിയായി നടത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. സിബിഐയെ കാട്ടിയിട്ട് സിപിഎമ്മിനെയെ വിരട്ടാന്‍ നോക്കണ്ട. സിപിഎമ്മിനെ അടിച്ചമര്‍ത്താന്‍ പലരും പരിശ്രമിക്കുന്നുണ്ട്. വലത് പക്ഷ മാധ്യമങ്ങളാണ് ഇതിനെല്ലാം പ്രോത്സാഹനം നല്‍കുന്നത്.

ആര്‍എസ്എസും സംഘ പരിവാറും സിപിഎമ്മിനെതിരെ നടത്തുന്ന ചുവപ്പ് ഭീകരതയെന്ന മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസും ഏറ്റുപിടിച്ചിരിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Latest