കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ സുധാകരന്‍

Posted on: March 7, 2018 3:18 pm | Last updated: March 8, 2018 at 11:43 am

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഐബ് കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. ശുഐബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ നടത്തിയ സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ കെപിസിസി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ആലോചിച്ച് സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമരം നടത്തിയ തന്നോട് ആലോചിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സമരം അവസാനിപ്പിക്കാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. സമരം മുന്നോട്ടു കൊണ്ടുപോകണമായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ നേതൃത്വത്തിന് വയ്യെന്നും സുധാകരന്‍ പറഞ്ഞു.

ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം. അങ്ങനെയുള്ള സമരമുറകള്‍ കൊണ്ട് ചെറുപ്പക്കാരെ കൂടെ നിര്‍ത്താന്‍ കഴിയില്ല. ആക്രമരാഷ്ട്രീയത്തെ അതേ രീതിയില്‍ നേരിടണമെന്നും സുധാകരന്‍ പറഞ്ഞു.