ദൈവത്തിന്റെ വിധിയെന്ന് ശുഐബിന്റെ സഹോദരി

Posted on: March 7, 2018 2:44 pm | Last updated: March 8, 2018 at 11:43 am

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും സജീവ സുന്നി പ്രവര്‍ത്തകനുമായ ശുഐബിന്റെ കൊലപാതകക്കേസ് അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ നന്ദിപറഞ്ഞ് മാതാപിതാക്കള്‍. മകനെ കൊന്നത് എന്തിനാണെന്ന് അറിയണമെന്ന് ഇവര്‍ പറഞ്ഞു.

ദൈവമാണ് ജഡ്ജിയുടെ രൂപത്തില്‍ വന്നതെന്ന് ശുഐബിന്റെ സഹോദരി പറഞ്ഞു. സത്യം മാത്രമേ ജയിക്കുകയുള്ളൂ. ആരെയോ സംരക്ഷിക്കുന്ന തരത്തിലായിരുന്നു ഇതുവരെ അന്വേഷണം മുന്നോട്ട് പോയത്. കൊലപാതകത്തിന് പിന്നില്‍ കാര്യമായ ശക്തികളുണ്ടെന്ന് കരുതുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടെടുത്തതെന്ന് ശുഐബിന്റെ സഹോദരി കൂട്ടിച്ചേര്‍ത്തു.