Connect with us

Kerala

കൈയാങ്കളി കേസ്: സഭയില്‍ പ്രതിപക്ഷ ബഹളം; കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിഡി സതീശനാണ് നോട്ടീസ് നല്‍കിയത്.

നീതിന്യായ വ്യവസ്ഥയെ കാറ്റില്‍ പറത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വനിതാ എംഎല്‍എമാര്‍ നല്‍കിയ പരാതിയും നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സതീശന്‍ പറഞ്ഞു. നിയമസഭയില്‍ നടന്നത് സംസ്ഥാനത്തിനെതിരായ കുറ്റമാണ്. കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അയ്യായിരത്തോളം കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നും അത്തരം സ്വഭാവമുള്ള കേസല്ല ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest